Monday, April 29, 2024
spot_img

മധുവിന് നീതി; കേസിലെ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി മണ്ണാർക്കാട് കോടതി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കസിൽ നിർണായക വിധിയുമായി മണ്ണാർക്കാട് കോടതി. മധുവിന് നീതി നൽകി കേസിലെ എല്ലാ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. മണ്ണാർക്കാട് എസ് സി/ എസ്ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തിൽ തുടരേ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചതായി കോടതിയ്‌ക്ക് വ്യക്തമായി. ഇതോടെയായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികളായ മരയ്‌ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരുടെ ജാമ്യം  റദ്ദാക്കാനാണ് ഹർജി നൽകിയിരിക്കുന്നത്. ജാമ്യം കിട്ടിയ ഇവർ നേരിട്ടും, ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ കേസിൽ മാറ്റുന്നതിനായി 50 ലധികം തവണയാണ് സാക്ഷികളുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച തെളിവുകൾ വിചാരണയ്‌ക്കിടെ പ്രോസിക്യൂഷൻ കോടതിൽ ഹാജരാക്കിയിരുന്നു.

കേസിൽ ഇതുവരെ 20 ലധികം പേരുടെ വിചാരണയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതിൽ 13 പേർ വിചാരണയ്‌ക്കിടെ കൂറ് മാറിയിരുന്നു. വിചാരണ വേളയിൽ രണ്ട് പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. അതേസമയം മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.

Related Articles

Latest Articles