തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതികയെ നായികയാക്കി ഇറ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഉടൻപിറപ്പെ” എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ജ്യോതികയുടെ അമ്പതാമത് ചിത്രമാണിതെന്ന പ്രത്യേകതയുള്ളതിനാൽ ആരാധകർ വലിയ വരവേൽപ്പാണ് നൽകുന്നത്.
അതേസമയം തെന്നിന്ത്യയുടെ താരദമ്പതികളായ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോതികയ്ക്കൊപ്പം ശശികുമാറും സമുദ്രക്കനിയുെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജ്യോതികയുടെ ഭര്‍ത്താവായി സമുദ്രക്കനിയും സമുദ്രക്കനിയുടെ സഹോദരനായി ശശികുമാറും അഭിനയിക്കുന്നു. സിനിമ ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 14ന് റിലീസിനെത്തും.

