Monday, September 28, 2026

ശ്രീരാമകൃഷ്ണന് സംഗതി പിടികിട്ടി; അയ്യപ്പൻ നാളെ കൊച്ചിയിലെത്തും

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നിൽ നാളെ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് അയ്യപ്പന്‌ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.

ഹാജരാവാനാവശ്യപ്പെട്ട് രണ്ട് തവണ കസ്റ്റംസ് കത്ത് നല്‍കിയിരുന്നെങ്കിലും അയ്യപ്പന് എത്തിയിരുന്നില്ല. കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ചോദ്യം ചെയ്യാൻ ഒടുവിൽ അയ്യപ്പൻ തയാറായത്.

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനിച്ചത്. അതേസമയം നിയമസഭാ ചട്ടം 165 പ്രകാരം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളിയിരുന്നു.

Related Articles

Latest Articles