Friday, May 17, 2024
spot_img

മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും; എം കെ രാഘവന് പിന്നാലെ കെ പി സി സിക്ക് എതിരെ വിമർശനവുമായി കെ മുരളീധരൻ

തിരുവനന്തപുരം : എം കെ രാഘവന് പിന്നാലെ കെ പി സി സിക്ക് എതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ.കെപിസിസി നേതൃത്വത്തെ പരസ്യമായി വിമർശിച്ച എം കെ രാഘവൻ എംപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മുരളീധരൻ.മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടുമെന്നാണ് മുരളീധരൻ കുറ്റപ്പെടുത്തുന്നത്.കെപിസിസിയിൽ വേണ്ടത്ര ചർച്ച നടക്കുന്നില്ലെന്നും രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ചു ചേർക്കണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് രാഘവൻ പങ്കുവെച്ചതെന്നും വിമർശനത്തിൽ തെറ്റില്ലെന്നും ചില നോമിനേഷനുകളെ കുറിച്ചൊക്കെ പാർട്ടിക്കുള്ളിൽ തർക്കമുണ്ടായിട്ടുണ്ടെന്നും ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് രാഘവൻ പറഞ്ഞതെന്നും മുരളീധരൻ തുറന്നടിച്ചു.

Related Articles

Latest Articles