Tuesday, October 6, 2026

ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം …! ചെളി വാരിയെറിയുന്തോറും താമര വളരും,കോൺഗ്രസിനെയും ജെഡിഎസിനെയും വിമർശിച്ച് അമിത് ഷാ

കർണാടക : കോൺഗ്രസിനെയും ജെഡിഎസിനെയും വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിദർ ജില്ലയിൽ വിജയ് സങ്കൽപ് രഥയാത്ര ഉദ്ഘാടന വേളയിലാണ് അദ്ദേഹം വിമർശിച്ചത്.കോൺഗ്രസും ആംആദ്മിയും എത്രത്തോളം ചെളി വാരിയെറിയുന്നുവോ അത്രത്തോളം താമര വിരിയുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവമെന്നും അതുകൊണ്ട് തന്നെ നിങ്ങൾ മോദിക്ക് നേരെ എത്ര ചെളി എറിയുന്നുവോ അത്ര തന്നെ താമര വിരിയുമെന്നും അമിത് ഷാ വ്യക്തമാക്കി.രാജവംശ പാർട്ടികളെന്ന് കോൺഗ്രസിനെയും ജെഡിഎസിനെയും വിശേഷിപ്പിച്ച അമിത് ഷാ അഴിമതിയിൽ ഒന്നാം സ്ഥാനത്താണ് ഈ പാർട്ടികളെന്നും രൂക്ഷമായി വിമർശിച്ചു.

എഫ്ഡിഐ സൗഹൃദ ബിജെപിക്ക് വോട്ട് ചെയ്യണോ അതോ അഴിമതിയിൽ ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസിനും ജെഡിഎസിനും വോട്ട് ചെയ്യണോ എന്ന് നിങ്ങൾ തീരുമാനിക്കണമെന്നും ഷാ വ്യക്തമാക്കി.
കർണാടകയിലെ പാവപ്പെട്ടവരുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കാൻ കുടുംബ താത്പര്യത്തിന് മുകളിൽ ഉയരാൻ അവർക്ക് കഴിയില്ല. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ ജനങ്ങളെ കുറിച്ച് ആശങ്കയുള്ളുവെന്നും അമിത് ഷാ അടിവരയിട്ട് പറഞ്ഞു.

Related Articles

Latest Articles