Saturday, May 4, 2024
spot_img

കെ റെയിൽ; കല്ലിടൽ തടയാനെത്തിയ കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം

കണ്ണൂ‍ർ: സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട് സിപിഎം – കോൺ​ഗ്രസ് പ്രവ‍ർത്തകർ തമ്മിൽ സംഘർഷം. ഇന്ന് രാവിലെ കണ്ണൂരിലെ നാടാലി എന്ന സ്ഥലത്താണ് സ‍ർവേ നടപടികൾ പുരോ​ഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് ഇവരെ പോലീസ് നീക്കം ചെയ്യുകയും പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സിപിഎം പ്രവർത്തകർ എത്തുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു.

കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചു വിട്ടു. സംഭവത്തിൽ രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പോലീസ് ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.

സിപിഎം, കോൺ​ഗ്രസ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതൽ പോലീസ് സ്ഥലത്തേക്ക് എത്തി. സംഘർഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടൽ പുരോ​ഗമിക്കുകയാണ്.

Related Articles

Latest Articles