Thursday, April 25, 2024
spot_img

ഇവിടെയുണ്ട് ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമ!

ലോകത്തിലെ ഏറ്റവും പ്രായമുള്ള ജീവിച്ചിരിക്കുന്ന ആമയാണ് ജോനാഥൻ. ഈ വർഷം അവന് 190 വയസ്സ് തികയും. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയായ സെന്റ് ഹെലേന ദ്വീപിലാണ് ജോനാഥൻ താമസിക്കുന്നത്. സീഷെൽസ് ഇനത്തിൽപ്പെട്ടതാണ് ജോനാഥൻ. ഏകദേശം 1832 ലാണ് അവൻ ജനിച്ചതെന്ന് കണക്കാക്കപ്പെടുന്നു.

ഗിന്നസ് വേൾഡ് റെക്കോർഡുകളിൽ ജോനാഥൻ ഇടംനേടിയിട്ടുണ്ട്. 188 വയസ്സ് വരെ ജീവിച്ചിരുന്ന ആമയായ തുയി മലീലയുടെ പേരിലാണ് ഈ റെക്കോർഡ് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ, അത് 1965 -ൽ മരണപ്പെടുകയായിരുന്നു. സാധാരണയായി ആമകൾക്ക് 150 വർഷം വരെയാണ് ആയുസ്സ്. ജോനാഥൻ അതും മറികടന്ന് ഇപ്പോഴും ആരോഗ്യവാനായി തുടരുകയാണ്.

ജോനാഥന് പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഒക്കെയുണ്ട്. തിമിരം കാരണം കണ്ണ് കാണാനാകില്ല. മണം പിടിക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. എന്നാലും, അവന് ആ പ്രദേശമൊക്കെ നന്നായി അറിയാം. അവൻ ആ വലിയ പറമ്പിൽ ഒക്കെ ചുറ്റി സഞ്ചരിക്കുകയും, പുല്ല് തിന്നുകയും ചെയ്യും. ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ദ്വീപസമൂഹങ്ങളിൽ സീഷെൽസ് ആമകളെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും കപ്പലുകളിൽ യാത്ര ചെയ്യുന്ന നാവികർ ഭക്ഷണത്തിനായി അവയെ ഉപയോഗിക്കുന്നതിനാൽ അവയ്ക്ക് വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles