Sunday, September 20, 2026

ശശിതരൂരിനെ തോൽപ്പിക്കാൻ ഒരു ലോക്കൽ നേതാവ് മതിയെന്ന് കെ. സുരേന്ദ്രൻ, വയനാട് സീറ്റ് ബി.ഡി.ജെ.എസ് വിട്ടുതന്നാൽ ബി.ജെ.പി ശക്തനായ നേതാവിനെ നിർത്തും

തിരുവനന്തപുരം: ശശി തരൂരിനെ തോൽപ്പിക്കാൻ നരേന്ദ്ര മോദിയോ മറ്റ് വലിയ നേതാക്കളോ ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ബി.ജെ.പിയുടെ ഒരു ലോക്കൽ നേതാവ് മത്സരിച്ചാൽ പോലും തിരുവനന്തപുരത്ത് തരൂർ തോൽക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ക്രെെസ്തവ സഭകളുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടരും. വയനാട് സീറ്റ് ബി.ഡി.ജെ.എസ് വിട്ട് തന്നാൽ രാഹുൽഗാന്ധിക്കെതിരെ ശക്തമായ സ്ഥാനാർത്ഥിയെ ബി.ജെ.പി രംഗത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം ലോക്സഭ ലീറ്റിൽ ബി.ജെ.പിക്ക് ആശങ്ക ഇല്ലെന്നും ആര് മത്സരിച്ചാലും ഇത്തവണ ശശിതരൂർ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അതേസമയം തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്നും. അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും ശശി തരൂർ നേരത്തെ പ്രതികരിച്ചിരുന്നു.

Related Articles

Latest Articles