Friday, May 17, 2024
spot_img

‘ഇയാള്‍ എവിടെ പോയി കിടക്കുകയാണ്’; വാർത്താ സമ്മേളനത്തിന് വൈകിയെത്തിയ പ്രതിപക്ഷ നേതാവിന് കെ പി സി സി പ്രസിഡന്റിന്റെ വക ശകാരവും തെറിയും; ചാനൽ മൈക്കുകൾ, എല്ലാം ഒപ്പിയെടുത്തതറിയാതെ സുധാകരൻ; വീണ്ടും മറനീക്കി സതീശൻ സുധാകരൻ പോര് !

ആലപ്പുഴ: വാർത്താ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വൈകി എത്തിയതിൽ നീരസം പരസ്യമാക്കി കെ സുധാകരൻ. മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് ഇയാള്‍ എവിടെ പോയി കിടക്കുകയാണ് എന്ന് കെ. സുധാകരൻ ചോദിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 20 മുനിട്ട് സുധാകരൻ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു.

വാര്‍ത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്‍റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. സുധാകരൻ ഓരോന്ന് ചോദിക്കുമ്പോള്‍ മൈക്കും ക്യാമറയും ഓണ്‍ ആണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു.

നേരത്തെ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്താ സമ്മേളനം. 10 മണിക്ക് നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരൻ എത്തിയത്.

തുടര്‍ന്ന് 10.50 വരെ പ്രതിപക്ഷ നേതാവ് വരുന്നതിനായി കെപിസിസി പ്രസിഡന്‍റ് കാത്തിരുന്നു. എന്നിട്ടും സതീശൻ എത്താതിരുന്നതോടെ ഇയാള്‍ എവിടെ പോയി കിടക്കുകയാണ് എന്നും തുടര്‍ന്ന് ഒരു അസഭ്യ വാക്കും സുധാകരൻ പറഞ്ഞത്. ഏകദേശം 11 മണിയോടെയാണ് സതീശൻ എത്തിയത്. പ്രസിഡന്‍റിന്‍റെ നീരസം മനസിലാക്കിയ സതീശൻ 11.05നല്ലേ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത് എന്ന് പറയുന്നുണ്ട്.

Previous article
Next article
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ കയറിയതിന് ശേഷം രജ്യത്ത് മോദിയുണ്ടാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാൽ തീരില്ല , പ്രധാനമായും മോദി സർക്കാരിന്റെ അജണ്ട ജനങളുടെ സുരക്ഷയിരുന്നു , ഇപ്പോൾ എല്ലാം ഒറ്റനോട്ടത്തിൽ വിവരിക്കുകയാണ് അമിത്ഷാ ,കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ 52 ശതമാനവും മരണനിരക്ക് 69 ശതമാനവും കുറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2004-14നെ അപേക്ഷിച്ച് 2014-2023 വർഷങ്ങളിൽ മോദി സർക്കാരിന് ഇത്തരത്തിലുള്ള ചുവപ്പ് ഭീകരതയ്‌ക്ക് കടിഞ്ഞാൺ ഇടാൻ സാധിച്ചതായും അമിത് ഷാ വ്യക്തമാക്കിയിരുന്നു . ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായും ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles