Friday, May 3, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ കയറിയതിന് ശേഷം രജ്യത്ത് മോദിയുണ്ടാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാൽ തീരില്ല , പ്രധാനമായും മോദി സർക്കാരിന്റെ അജണ്ട ജനങളുടെ സുരക്ഷയിരുന്നു , ഇപ്പോൾ എല്ലാം ഒറ്റനോട്ടത്തിൽ വിവരിക്കുകയാണ് അമിത്ഷാ ,കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ 52 ശതമാനവും മരണനിരക്ക് 69 ശതമാനവും കുറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2004-14നെ അപേക്ഷിച്ച് 2014-2023 വർഷങ്ങളിൽ മോദി സർക്കാരിന് ഇത്തരത്തിലുള്ള ചുവപ്പ് ഭീകരതയ്‌ക്ക് കടിഞ്ഞാൺ ഇടാൻ സാധിച്ചതായും അമിത് ഷാ വ്യക്തമാക്കിയിരുന്നു . ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായും ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി യോജിച്ച് പ്രവർത്തിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളെ ശക്തിപ്പെടുത്തിയത്, കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ലഭിക്കുന്ന ഫണ്ടിംഗ് തടഞ്ഞത്, കമ്മ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് സഹായകമായി. കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന് സുരക്ഷാ സേന നൽകിയ തിരിച്ചടികളിലൂടെ ചുവപ്പ് ഭീകരത അതിന്റെ അന്ത്യനാളുകളിൽ എത്തിയിരിക്കുകയാണെന്നും അമിത് ഷാ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

കമ്മ്യൂണിസ്റ്റ് ഭീകരരെ കൈകാര്യം ചെയ്യുന്നതിൽ സൈനികർ ഉറച്ച നിലപാടുകളാണ് സ്വീകരിച്ചത്. ആരോഗ്യ പരിരക്ഷയും, വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി കൊണ്ട് കമ്മ്യൂണിസ്റ്റ് ഭീകര മേഖലകളിൽ താമസിക്കുന്ന സാധാരണക്കാരെ മോദി സർക്കാർ വിശ്വാസത്തിലെടുത്തു. ഭീകരവാദത്തെ ചെറുക്കാനുള്ള പ്രധാനമന്ത്രിയുടെ നയങ്ങൾക്കാണ് എന്നും നന്ദി പറയേണ്ടത്. ഇതിനായി സംസ്ഥാന സർക്കാരുകളേയും കേന്ദ്രം ഒപ്പം കൂട്ടി, പ്രദേശത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഇതോടെ ഭീകരർക്ക് അവരുടെ അടിത്തറ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും” അമിത് ഷാ വ്യക്തമാക്കി.

ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകൾ നേരത്തെ 96 ആയിരുന്നെങ്കിൽ ഇന്നത് 45 ആയി കുറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്രമായിരുന്ന 90ഓളം ഇടങ്ങളിൽ 5000 പോസ്റ്റ് ഓഫീസുകൾ സ്ഥാപിച്ചു. 30 ജില്ലകളിലായി 1298 ബാങ്ക് ശാഖകളും, 1348 എടിഎമ്മുകളും ആരംഭിച്ചു. 2690 കോടി രൂപ ചെലവിൽ 4885 മൊബൈൽ ടവറുകൾ നിർമിച്ചു. 10,718 കോടി രൂപ ചെലവിൽ 9356 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. 121 ഏകലവ്യ റസിഡൻഷ്യൽ സ്‌കൂളുകളും 43 ഐടിഐകളും 38 നൈപുണ്യ വികസന കേന്ദ്രങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളിൽ ഇക്കാലയളവിൽ സ്ഥാപിച്ചതായും അമിത് ഷാ പറഞ്ഞു , ഇങ്ങനെ ഒട്ടനവധിയുടെ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ .

Related Articles

Latest Articles