Sunday, May 5, 2024
spot_img

വയനാട്ടിൽ സ്റ്റാറായി കെ സുരേന്ദ്രൻ !വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയെ ഇളക്കി മറിച്ച് റോഡ് ഷോ ; അണിനിരന്നത് സ്ത്രീകളും യുവാക്കളുമടക്കം വൻ ജനാവലി

മാനന്തവാടി: വയനാട്ടിൽ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഞെട്ടിച്ച് നഗരത്തെ ഇളക്കി മറിച്ച് എൻ ഡി എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ്റെ റോഡ് ഷോ. എരുമത്തെരുവിൽ നിന്ന് വൈകിട്ട് 5 മണിയോടെ വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്.തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി ജനങ്ങളെ അഭിവാദ്യം ചെയ്തു. സ്ത്രീകളും യുവാക്കളുമടക്കം നൂറു കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണി നിരന്നത്. നഗരം ചുറ്റി റോഡ് ഷോ ഗാന്ധി ജംഗ്ഷനിൽ സമാപിച്ചു. സ്ത്രീകളും യുവാക്കളുമടക്കം നൂറു കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണി നിരന്നത്.

റോഡ് ഷോ ആരംഭിക്കും മുൻപ് സ്ഥാനാർത്ഥി ഊരുകൂട്ടമെന്ന പേരിൽ സംഘടിപ്പിച്ച എൻ.ഡി.എ കൺവെൻഷനിലും സംസാരിച്ചു. ജില്ലാ പ്രസിഡൻറ് പ്രശാന്ത് മലവയൽ, പള്ളിയറ രാമൻ, മുകുന്ദൻ പള്ളിയറ തുടങ്ങിയ നേതാക്കൾ റോഡ് ഷോക്ക് നേതൃത്വം നൽകി.

Related Articles

Latest Articles