Tuesday, December 30, 2025

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍; മടിയില്‍ കനമില്ലാത്തതിനാല്‍ മോദിക്കും അമിത് ഷായ്ക്കും പേടിക്കാനില്ല

കോഴിക്കോട്- അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോൺഗ്രസ്സ് നേതാക്കൾ കൊള്ളയടിച്ചത്. നിയമം നിയമത്തിന്‍റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

Related Articles

Latest Articles