Thursday, January 8, 2026

പരസ്യപ്പോരുമായി കാനവും രാജയും; പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുള്ളതിനാല്‍ അച്ചടക്കത്തെ കുറിച്ചറിയാം; രാജയ്ക്ക് മറുപടിയുമായി കാനം

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയതിനു പിറകെ മറുപടിയുമായി സംസ്ഥാന സെക്രട്ടറി K കാനം രാജേന്ദ്രന്‍ രംഗത്ത്. പര്‍ട്ടി ഭരണഘടന താ‍ന്‍‌ വായിച്ചിട്ടുണ്ടെന്നും അതുപ്രകാരമുള്ള അച്ചടക്കം പാലിക്കുന്നുണ്ടെന്നും കാനം വ്യക്തമാക്കി.

ദേശീയനേതാക്കള്‍ പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് നിലപാടില്ല. എന്നാലതിന് മുന്‍പ് കൂടിയാലോചന നടത്തണമെന്നും കാനം കൂട്ടിച്ചേർത്തു. മുൻപ്, പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും തന്റെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പറിയിച്ചില്ലെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. ഡി.രാജക്കെതിരായ കാനം രാജേന്ദ്രന്റെ പരാമര്‍ശത്തെ ദേശീയ നിര്‍വാഹക സമിതിയും അപലപിച്ചു. കേരള പൊലീസിനെതിരായ ആനി രാജയുടെ നിലപാടില്‍ ഡി. രാജ പിന്തുണ ആവര്‍ത്തിച്ചിരുന്നു.

Related Articles

Latest Articles