Sunday, June 2, 2024
spot_img

കൈപ്പുഴ ശിവക്ഷേത്ര നവീകരണം; പരിഹാര ക്രിയകൾ നാളെ മുതൽ

പന്തളം: പന്തളം രാജകുടുംബം വക പൗരാണികവും ചരിത്ര പ്രാധാന്യമുള്ളതുമായ ക്ഷേത്രമാണ് കൈപ്പുഴ ശിവക്ഷേത്രം. നവീകരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തിയ ദേവ പ്രശ്നവിധിയനുസരിച്ചുള്ള പരിഹാര ക്രിയകൾ നാളെ മുതൽ ചൊവ്വാഴ്ച വരെ നടത്തുന്നു.

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. അക്കിര മൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിഷ്ണുപൂജ, സുദർശന ഹോമം, സുകൃതഹോമം, തിലകഹോമം, കാലം കഴുകിച്ചുട്ട്, ഭഗവതി സേവ തുടങ്ങിയ വിശേഷാൽ വൈദിക താന്ത്രിക പൂജകളും ഹോമങ്ങളും നടത്തുന്നു. പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ ചുമതലയിലാണ് ഈ പരിഹാര ക്രീയകൾ നടത്തുന്നത്.

ക്ഷേത്ര ചൈതന്യ വർദ്ധനവിനും ഭക്തജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കും വേണ്ടിയാണ് ഈ ക്രിയകൾ നടത്തുന്നതെന്ന് കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് ശ്രീ ശശികുമാർ വർമ്മ അറിയിച്ചു.

Related Articles

Latest Articles