Sunday, September 27, 2026

അതിശക്തമായ കാറ്റ്; വടകരയിൽ തെങ്ങ് മറിഞ്ഞ് ദേഹത്തേക്ക് വീണു; നാല് കുട്ടികൾക്ക് പരിക്ക്

കോഴിക്കോട്: വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് ഗുരുതര പരിക്ക്. പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു.

ഇന്ന് രാവിലെ ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. അതിശക്തമായ കാറ്റും മഴയും പ്രദേശത്ത് ഉണ്ടായിരുന്നു. ഈ കാറ്റിൽ തെങ്ങ് മുറിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഓടിയെത്തി കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചു. ഇതിൽ രണ്ട് കുട്ടികളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles