Thursday, April 25, 2024
spot_img

ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍; കോഴിക്കോട് കക്കയം ഡാം തുറന്നു, കുറ്റ്യാടി പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളിൽ എത്തിയതിനെ തുടർന്നാണ് ഒരു ഷട്ടർ തുറന്നത്. പത്ത് സെന്റിമീറ്റർ ഉയരത്തിലാണ് ഷട്ടർ തുറന്നിരിക്കുന്നത്. ഇതോടെ സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാകും. ഈ സാഹചര്യത്തിൽ കുറ്റ്യാടി പുഴയിൽ 5 സെൻ്റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതിനാൽ പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നേരത്തെ എറണാകുളം ഇടമലയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരുന്നു. മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ആകെ 33 ഡാമുകൾ തുറന്നിട്ടുണ്ടെന്നാണ് വിവരം.

ഇടമലയാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നത്തോടെ സംസ്ഥാനത്ത് ആകെ തുറന്ന അണക്കെട്ടുകളുടെ എണ്ണം 32 ആയി. നിരവധി അണക്കെട്ടുകൾ ഉള്ള പെരിയാറിൽ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ ജലം ഇന്ന് പുറത്തേയ്ക്ക് ഒഴുക്കി.

Related Articles

Latest Articles