Thursday, May 16, 2024
spot_img

കാക്കയുടെ നിറമെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും പരാമർശം; കലാമണ്ഡലം സത്യഭാമകലാഭവൻ മണിയുടെ സഹോദരനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപണം

തൃശ്ശൂർ: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ കലാമണ്ഡലം സത്യഭാമ ജാതി അധിക്ഷേപം നടത്തിയതായി ആരോപണം. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം നടത്തിയതെന്നാണ് ആരോപണം.

സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ വസ്തുതയില്ലെന്നും നര്‍ത്തകിയുമായ സത്യഭാമ പറഞ്ഞു.

Related Articles

Latest Articles