Friday, January 9, 2026

കളമശ്ശേരി ബോംബ് സ്‌ഫോടനം; കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീരുമാനം ഉടൻ

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തേക്കും. ഡിജിറ്റൽ ഉപകരണങ്ങളുടെ സൈബർ ഫോറൻസിക് പരിശോധന ഫലം കൂടി വിലയിരുത്തിയാകും എൻഐഎ അന്വേഷണമേറ്റെടുക്കാനുള്ള തീരുമാനം അറിയിക്കുക. യുഎപിഎ ചുമത്തിയ കേസിൽ എൻഐഎയും തെളിവുകൾ ശേഖരിച്ചിരുന്നു.

അതേസമയം, ഡൊമിനിക് മാർട്ടിനിൽ മാത്രം കേന്ദ്രീകരിച്ച പോലീസ് അന്വേഷണത്തിൽ ഒരു പ്രതി മാത്രമാണ് കൃത്യത്തിന് പിന്നിലെന്ന അന്തിമ നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ വീണ്ടും റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ മാസം 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കളമശ്ശേരിയിൽ ഒക്ടോബർ 29നാണ് നാടിനെ നടുക്കിയ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ ടിഫിൻ ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Articles

Latest Articles