Sunday, May 5, 2024
spot_img

ബി​ഗ് ബോസ് ഫിനാലെയ്ക്കുടുക്കുന്നത് കല്യാണ സാരി; നല്ല ഓർമ്മകൾ അതെനിക്ക് സമ്മാനിച്ചിട്ടില്ല; എന്നാൽ അതുടുത്ത് കപ്പുയർത്തി നിൽക്കണമെന്ന് ശോഭ

ബി​ഗ് ബോസ് സീസൺ അഞ്ച് ഫൈനലിലേക്ക് നീങ്ങുകയാണ്. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. വീക്കിലി ടാസ്ക്കിന് പകരം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിൽ നടക്കുന്നത്. ഇപ്പോഴിതാ ​ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ട് ശോഭയും സെറീനയും തമ്മിലുള്ള സംസാരമാണ് ശ്രദ്ധനേടുന്നത്.

ഫിനാലെയിൽ ശോഭ ധരിക്കുന്ന സാരിയുടെ നിറം ഏതാണെന്ന് സെറീന ചോദിക്കുന്നു. നിറം റെഡ് ആണെന്നും അത് തന്റെ സ്പെഷ്യൽ സാരി ആണെന്നും ശോഭ അതിന് മറുപടി പറഞ്ഞു. അപ്പോൾ അമ്മയോ മറ്റോ വാങ്ങി തന്നതാണോ ആ സാരിയെന്ന് സെറീന ചോദിച്ചുവെങ്കിലും ശോഭ അതിൽ നിന്നും ഒഴിഞ്ഞു മാറി. ഒടുവിൽ അത് തന്റെ കല്യാണ സാരി ആണെന്നാണ് ശോഭ പറഞ്ഞത്.

വിവാഹ ശേഷം ആ സാരി പിന്നെ ഞാൻ ഉടുത്തിട്ടില്ല. ബാഡ് മെമ്മറി മാത്രമെ അതെനിക്ക് തന്നിട്ടുള്ളൂ. എനിക്ക് ഇവിടെ വിജയിക്കണം. ഇതെനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ശോഭ പറഞ്ഞു. അതേസമയം, ഇത് പറയുമ്പോഴെല്ലാം ശോഭയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

Related Articles

Latest Articles