Sunday, May 19, 2024
spot_img

കാർ നിയന്ത്രണം വിട്ട് ഇരുവഞ്ഞിപ്പുഴയിലേക്ക് മറിഞ്ഞു;ഒരാൾക്ക് ദാരുണാന്ത്യം,ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

തിരുവമ്പാടി: കാർ നിയന്ത്രണം വിട്ട് ഇരുവഞ്ഞിപ്പുഴയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം.ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.തിരുവമ്പാടി തോട്ടത്തിന്‍ കടവ് പച്ചക്കാട് ചെമ്പയില്‍ ബാവയുടെ മകന്‍ മുഹാജിര്‍ (മാനു-45) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത റഹീസിനെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരുവമ്പാടിയില്‍ നിന്നും തമ്പലമണ്ണ വഴി കോഴഞ്ചേരിക്ക് പോകുകയായിരുന്നു ഇവര്‍. രണ്ട് പേര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കിടയില്‍ ടാര്‍ ചെയ്യാത്ത സ്ഥലത്ത് വെച്ച് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍.

Related Articles

Latest Articles