Thursday, January 1, 2026

ടോക്യോ ഒളിമ്പിക്‌സ്: ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ; ചരിത്രം കുറിച്ച് കമല്‍ജിത്ത് കൗര്‍ ഫൈനലിൽ

ടോക്യോ: ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷയേകി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ 64 മീറ്റര്‍ കുറിച്ചുകൊണ്ടാണ് കമല്‍പ്രീത് ഫൈനല്‍ ഉറപ്പാക്കിയത്. ഇനി അമേരിക്കൻ താരം മാത്രമാണ് കമൽപ്രീത് കൗറിന് മുന്നിലുള്ളത്.

ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. താരം മൂന്നാം ശ്രമത്തില്‍ 64 പൂര്‍ത്തിയാക്കി ​ഗ്രൂപ്​ ബിയില്‍ രണ്ടാമതെത്തിയാണ്​ താരം മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയത്​. ഇതേസമയം ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ സീമ പൂനിയ പുറത്തായി. 60.57 മീറ്ററാണ് സീമ എറിഞ്ഞത്. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ രണ്ടു പേര്‍ മാത്രമേ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. കമല്‍പ്രീത്തിനൊപ്പം അമേരിക്കയുടെ വലേറിയ ഓള്‍മാനും ഈ പട്ടികയില്‍ തിളങ്ങി.

അതേസമയം ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു . അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ ഫുറുക്കാവയോട് തോറ്റ് പുറത്തായി. 4-6 എന്ന സ്‌കോറിനാണ് അതാനുവിന്‍റെ പരാജയം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles