Thursday, May 2, 2024
spot_img

‘പോലീസിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ല’; മംഗലപുരം പോലീസിനെതിരെ മദ്യപസംഘത്തിന്റെ ആക്രമണത്തിനിരയായ യുവാവ്

തിരുവനന്തപുരം: കണിയാപുരത്ത് മദ്യപസംഘം ക്രൂരമായി ആക്രമിച്ച കേസില്‍ പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് മര്‍ദനമേറ്റ് അനസ്. കണിയാപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് എച്ച് അനസ്

പ്രതി ഫൈസലിനെ സംരക്ഷിക്കാന്‍ മംഗലപുരം പൊലീസ് വഴിവിട്ട് ഇടപെട്ടുവെന്നാണ് അനസിന്റെ ആരോപണം.

‘എന്ത് കാര്യത്തിനാണ് തന്നെ മര്‍ദിച്ചത് എന്നുപോലും അറിയില്ല. നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത് അംഗീകരിക്കാന്‍ കഴിയില്ല എന്നും വിഷയത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും താന്‍ പരാതി നല്‍കുമെന്നും അനസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ടാണ് നിരവധി കേസുകളില്‍ പ്രതിയായ കണിയാപുരം മസ്താന്‍ മുക്ക് സ്വദേശി ഫൈസലും സംഘവും അനസിനെ മര്‍ദ്ദിച്ചത്. അനസും സുഹുത്തും ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ ഫൈസലും സംഘവും തടഞ്ഞ് നിര്‍ത്തിയെന്നാണ് അനസ് പറയുന്നത്. ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെയാണ് ക്രൂരമായി ആക്രമിച്ചത്

എന്നാല്‍ മര്‍ദനമേറ്റ അനസിന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി പോലീസ് വിട്ടയച്ചു.

കൂടാതെ ക്രൂരമായി മര്‍ദിച്ചിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയില്ല, സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മംഗലപുരം പോലീസ് തയാറായില്ല.

മര്‍ദനമേറ്റ് നിലത്ത് വീണിട്ടും ചവിട്ടിയും മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും പതിനഞ്ച് മിനിറ്റോളം ക്രൂരത തുടര്‍ന്നു. പരാതി നല്‍കിയിട്ടും ആദ്യം പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും അനസ് പറയുന്നു.

Related Articles

Latest Articles