Thursday, May 16, 2024
spot_img

കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ, സാറാ അബൂബക്കര്‍ അന്തരിച്ചു

മംഗ്‌ളൂരു; കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു.മംഗ്ളൂരുവില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കാസര്‍കോട് ചെമ്മനാട് ആണ് സ്വദേശം. വർഷങ്ങളായി മംഗ്ളൂരുവിൽ സ്ഥിരതാമസമായിരുന്നു .

കന്നടയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ സാറ കന്നട സാഹിത്യത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരന്തരം സംവദിച്ചിരുന്ന എഴുത്തുകാരി കൂടിയായിരുന്നു സാറാ അബൂബക്കര്‍ ‘ചന്ദ്രഗിരിയ തീരദല്ലി’ എന്ന നോവലിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധേയയായത്. ചന്ദ്രഗിരിയ തീറനല്ല, കദമ വിറാമ, സഹന തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. മാധവിക്കുട്ടിയുടെ മനോമി, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്നീ കൃതികള്‍ കന്നടത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്

Related Articles

Latest Articles