Monday, November 2, 2026

കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭർത്താവ് മന്‍സൂര്‍ അലിക്കെതിരെ കേസ്

മലപ്പുറം:ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.സംഭവത്തിൽ ഭർത്താവ്
മന്‍സൂര്‍ അലിക്കെതിരെ പോലീസ് കേസെടുത്തു.മലപ്പുറം കുടുംബ കോടതി പരിസരത്ത് വെച്ചാണ് തീകൊളുത്താൻ ശ്രമിച്ചത്.

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.

Related Articles

Latest Articles