Monday, April 29, 2024
spot_img

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും…അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

കേരളത്തില്‍ മറ്റൊരിടത്തും കണ്ടെത്തുവാന്‍ സാധിക്കാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠയാണ് കണ്ണമ്പള്ളി ക്ഷേത്രത്തിലേത്.വിശ്വാസങ്ങളില്‍ ഇളക്കം തട്ടാതെ ഇന്നും നൂറു കണക്കിന് വിശ്വാസികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നു. ഏകദേശം 900 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം . ഭഗവതി ഭുവനേശ്വരി ആണെങ്കിലും അമ്മ രണ്ടുഭാവത്തിൽ ആണ് എന്നാണ് സങ്കല്പം പകൽ ശാന്തസ്വരൂപയായ ഭുവനേശ്വരിയായാണ് ദേവിയെ ദര്‍ശിക്കുവാന്‍ കഴിയുക.

ഒരു ശ്രീകോവിലില്‍ അഞ്ച് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. പ്രധാന ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ തെക്ക് പടിഞ്ഞാറേ കോണിൽ ഗണപതി, വിഷ്ണു, ശാസ്താവ്, ദുർഗ എന്നീ ദേവകളെ ശിലാ വിഗ്രഹങ്ങളായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ദേവിയുടെ പിൻഭാഗത്ത് പടിഞ്ഞാറുതെക്കായി ശിവന്റെയും, ദേവിയുടെ ഇടതുവശത്ത് ചുറ്റമ്പലത്തിനുള്ളിൽ തന്നെ തുല്യപ്രാധാന്യത്തോടെ യക്ഷിയുടെയും പ്രതിഷ്ഠകളും കാണാം.കാക്കാത്തിയമ്മ എന്നാണ് ഈ ഉപപ്രതിഷ്ഠ അറിയപ്പെടുന്നത്. പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂര ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ ക്ഷേത്രത്തില്‍ എത്താറുണ്ട്. ക്ഷേത്രത്തിന്റെ നാലുമൂലയിലും ഓരോ വലിയ കാവുകളും കാണാം.

Related Articles

Latest Articles