Tuesday, December 30, 2025

കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ : ബിജെപി പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ കണ്ണവത്താണ് സംഭവം. വട്ടോളിയിലെ പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം.

വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഒരു സംഘം പ്രശാന്തിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുകാലുകൾക്കുമാണ് വെട്ടേറ്റത്. ഒരു കാലിൻ്റെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പ്രശാന്ത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Related Articles

Latest Articles