Sunday, May 19, 2024
spot_img

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് 2022 ; ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അഭിമാന ജയവുമായി ഇന്ത്യന്‍ യുവനിര

ദുബായ്: എ.എഫ്​.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് 2022​ യോഗ്യത റൗണ്ട്​ പോരാട്ടത്തില്‍ ഇന്ത്യക്ക്​ വമ്പൻ ജയം. ദുബായിലെ ഫുജൈറ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഒമാനെ 2-1നാണ് ​ തോല്‍പിച്ചത്.

റഹീം അലി (6), വിക്രം പ്രതാപ്​ സിങ്​ (37) എന്നിവരാണ്​ ഇന്ത്യക്കായി ഗോള്‍ നേടിയത്​. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ വാലീദ് അല്‍ മുസല്‍മിയാണ് ഒമാന്റെ ആശ്വാസ ഗോള്‍ നേടിയത്​.

കിര്‍ഗിസ്​ റിപബ്ലിക്കിനൊപ്പം ഇന്ത്യ ഗ്രൂപ്പ്​ ‘ഇ’യുടെ തലപ്പത്തെത്തി. ബുധനാഴ്​ച ഇതേ വേദിയില്‍ ആതിഥേയരായ യു.എ.ഇക്കെതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം.

അതേസമയം ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച ദിവസമാണ് അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാനെതിരെ അഭിമാന ജയം ഇന്ത്യ നേടിയിരിക്കുന്നത്.

Related Articles

Latest Articles