Saturday, September 19, 2026

23 വർഷങ്ങൾക്ക് ശേഷം കലാകിരീടം കണ്ണൂരിലേക്ക് …സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ ജില്ല

കൊല്ലം : 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. 23 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കണ്ണൂർ ജില്ല കലാ കിരീടം സ്വന്തമാക്കി. 952 പോയന്റോടെയാണ് ഇത്തവണ കണ്ണൂർ കിരീടം ചൂടിയത്. 949 പോയന്റുമായി നിലവിലെ ചമ്പ്യാന്മാരായ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.

ഇതിന് മുമ്പ് 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് കണ്ണൂര്‍ കിരീടം സ്വന്തമാക്കിയത്. കലോത്സവത്തിന്റെ ആരംഭ ദിനം മുതൽ കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്സ്ച്ചവച്ചത്. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കുന്നത്. ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയെത്തി

Related Articles

Latest Articles