Saturday, September 26, 2026

കരീന കപൂറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച്‌ സിനിമാലോകം; കുട്ടിക്കാല ഫോട്ടോകള്‍ പങ്കുവെച്ച്‌ കരിഷ്മ കപൂർ

മുംബൈ: ബോളിവുഡ് താരം കരീന കപൂറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച്‌ സിനിമാ ലോകം. കരീന കപൂറിന്റെ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ച്‌ നടിയും സഹോദരിയുമായ കരിഷ്മ കപൂര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.

‘നിനക്കൊപ്പം ഞങ്ങള്‍ എന്നും ഉണ്ടാകും’ എന്നാണ് കരീനയുടെ മൂത്ത സഹോദരിയും നടിയുമായ കരിഷ്മ കപൂര്‍ ജന്മദിന ആശംസകള്‍ നേര്‍ന്ന് പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സഹോദരിയാണ് കരീനയെന്നും കരിഷ്മ പറയുന്നു.

നടന്‍ രണ്‍ധിര്‍ കപൂറിന്റെയും ബബിത കപൂറിന്റെയും ഇളയമകളായിട്ട് 1980ലാണ് കരീന കപൂറിന്റെ ജനനം. . കരീനയുടെ കുട്ടിക്കാലത്തെ അപൂര്‍വ ഫോട്ടോകളും കരിസ്മ കപൂര്‍ പങ്കുവെച്ചിട്ടുണ്ട്.

റെഫ്യൂജി എന്ന ബോളിവുഡ് ചിത്രത്തില്‍ 2010ല്‍ അഭിഷേക് ബച്ചന്റെ നായികയായിട്ടാണ് കരീന കപൂര്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.

Related Articles

Latest Articles