Tuesday, May 7, 2024
spot_img

ഇനി നവംബര്‍ മുതല്‍ അമേരിക്കയിലേക്ക് പറക്കാം…; ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് നീക്കി ബൈഡൻ സർക്കാർ

വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് 18 മാസമായി ഏര്‍പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി അമേരിക്ക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ആണ് അമേരിക്ക ഒഴിവാക്കിയത്.

നവംബര്‍ മുതൽ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുൻപ് തന്നെ ഹാജരാകാണാമെന്നും അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് കോവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പിക്കണമെന്നും ബൈഡന്‍ സർക്കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കോവിഡ് കോഡിനേറ്റര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles