Saturday, May 4, 2024
spot_img

യുഗാന്ത്യം ! കരിം ബെൻസിമ റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നു

നീണ്ട പതിനാല് വർഷത്തിന് ശേഷം ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമ ലാലിഗ ക്ലബ് റയൽ മാഡ്രിഡ് വിടുന്നു. നിലവിൽ ടീമിന്റെ നായകൻ കൂടിയായ ബെൻസിമ ഈ സീസണോടെ ക്ലബ് വിടുമെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചു. കരാറിൽ ഒരു വർഷം ബാക്കി നിൽക്കവെയാണ് ക്ലബ് വിടാനുള്ള തീരുമാനത്തിൽ ബെൻസിമ എത്തിയത്. അടുത്ത സീസണിൽ സൗദി പ്രൊ ലീഗിൽ എത്തുമെന്നാണ് കരുതുന്നത്.

ഇരുപത്തിയൊന്നാം വയസിലാണ് താരം ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നും മാഡ്രിഡിലെത്തുന്നത്. അതെ വർഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബിലെതിനാൽ ആദ്യ കാലങ്ങളിൽ ബെൻസിമയുടെ സ്ഥാനം ബെഞ്ചിലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസിമയും ഗാരെത് ബെയ്‌ലും അടങ്ങുന്ന മുന്നേറ്റ നിര അക്കാലത്തെ യൂറോപ്യൻ ടീമുകളുടെ പേടിസ്വപ്നമായിരുന്നു.

2018 ൽ റൊണാൾഡോ ക്ലബ് വിട്ടതോടെ ബെൻസിമ ക്ലബിന്റെ പ്രധാന സ്‌ട്രൈക്കറായിഅന്ന് മുതൽ കഴിഞ്ഞ സീസൺ വരെയും ലാലീഗയുടെ ടീം ഓഫ് ദി സീസണിൽ താരം ഇടം പിടിച്ചു. 2022 ൽ ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള ല ലിഗയിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നതിനുള്ള പിച്ചീച്ചി അവാർഡും ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലൺ ഡോറും താരം നേടി.

റയലിന് വേണ്ടി പതിനാല് സീസണുകളിൽ നിന്നായി 25 കിരീടങ്ങൾ താരം നേടി. അഞ്ച് ചാമ്പ്യൻസ് ലീഗുകളും 4 യൂറോപ്യൻ സൂപ്പർ കപ്പുകളും 4 സ്പാനിഷ് ലീഗ് കിരീടങ്ങളും 3 കോപ്പ ഡെൽ റേയും 4 സ്പാനിഷ് സൂപ്പർ കപ്പും മാഡ്രിഡിനായ് അദ്ദേഹം നേടി. 647 മത്സരങ്ങളിൽ നിന്നായി 353 ഗോളുകളും താരം നേടിയിട്ടുണ്ട്.

Related Articles

Latest Articles