Wednesday, October 28, 2026

പൊതുസ്ഥലത്തെ കൈക്രിയക്ക് പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ആദ്യ സംസ്ഥാനം കേരളമെന്ന് ജസ്ല മാടശ്ശേരി !!

ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് യുവതിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. പിന്നാലെ മെൻസ് അസോസിയേഷൻ സവാദിന് വമ്പൻ സ്വീകരണമായിരുന്നു നൽകിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തുന്നുണ്ട്. സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രബുദ്ധ കേരളത്തെ വിമർശിച്ച് ജസ്ല മാടശ്ശേരിയും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സവാദിനെ ജസ്ല വാരിയലാക്കിയിരിക്കുന്നത്.

നെക്സ്റ്റ് പി.എസ്.സിക്ക് ഒരു ചോദ്യം വരാൻ സാധ്യതയുണ്ട്. പൊതുസ്ഥലത്തെ കൈക്രിയക്ക് പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ആദ്യ സംസ്ഥാനം ഏതാണ്? എന്ന് ചോദിച്ചുകൊണ്ടാണ് ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. അതിനു ഉത്തരമായി ജസ്ല പറയുന്നത് കേരളത്തെയാണ്. എന്നാൽ ഉത്തരമെഴുതുമ്പോൾ കേരളം എന്ന് മാത്രമാണേൽ മാർക്ക്‌ ചെയ്യരുത്. പ്രബുദ്ധ കേരളം എന്ന ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കുകയെന്നും ജസ്ല മാടശ്ശേരി പരിഹസിക്കുന്നു. എന്തായാലും പുരുഷ സംരക്ഷണ സേനയുടെ സ്വീകരണം ശ്രീദേവ് സോമനെയും റാഫിയെയും പോലത്തെ പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ ഫുൾ ട്യൂബ് ലൈറ്റ് ചിരി കൊണ്ടും ആവേശം കൊണ്ടും നല്ല കോമഡി ആയിട്ടുണ്ട്’എന്നാണ് ജസ്ല മാടശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ഞരമ്പ് രോഗികൾക്കും ഫാൻസ്‌ അസോസിയേഷനോ എന്നാണ് അതിൽ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇനി ഒരു ബസ് കണ്ടക്ടർ പോയിട്ട് ഒരാളു പോലും ഇത്തരം സംഭവം ഉണ്ടാവുമ്പോൾ പ്രതികരിക്കില്ല. പാവം കണ്ടക്ടർ ഇനി എന്തരോ എന്തോ..കേരളം no 1 എന്നാണ് മറ്റൊരു കമന്റ്. എന്ത്‌ ചെയ്യാൻ നമ്മുടെ നാട്ടിൽ എന്തും നടക്കും. എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ ആൾക്കാർ ഉണ്ട് ഒരു നാണവും ഇല്ലാതെ പുതിയ ഞരമ്പ് സംഘടന എന്നിങ്ങനെ കമന്റുകൾ നീളുകയാണ്.

അതേസമയം, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദ് ഷായ്ക്ക് ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് ആദരിച്ചാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽ വച്ച് സവാദ് നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കണ്ടക്ടർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Related Articles

Latest Articles