Friday, May 3, 2024
spot_img

അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപനം; കോവിഡ് ബാധിത മേഖലകൾക്ക് കൂടുതൽ സഹായം

ദില്ലി: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 1.1 ലക്ഷം കോടിയുടെ വായ്പാ സഹായ പദ്ധതിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയാണ് പ്രഖ്യാപിച്ചിട്ടുമുള്ളത്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് പദ്ധതിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.കോവിഡ് ബാധിത മേഖലകൾക്ക് കൂടുതൽ സഹായം നൽകുന്നതിനായി ഈ സാമ്പത്തിക പാക്കേജിനു കഴിയും.മറ്റ് മേഖലകൾക്ക് 60,000 കോടിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ട് പദ്ധതികളാണ് കോവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്.ഇവയിൽ നാല് പദ്ധതികൾ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി വ്യക്തമാക്കി.ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകൾക്ക് 8.25 ശതമനവുമാണ് പലിശ നിരക്ക് ഈടാക്കുക. വായ്പാ ഗ്യാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. 1.25 ലക്ഷം രൂപയാണ് ഇത്തരത്തിൽ ലഭ്യമാക്കുക എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles