Monday, September 28, 2026

കരിപ്പൂരില്‍ സ്വര്‍ണവേട്ട തുടരുന്നു; രണ്ടര കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിന്‍, മലപ്പുറം നിലമ്ബൂര്‍ സ്വദേശി അബ്ദുള്‍ ബാസിത് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നും പിടികൂടിയത്.

അതേസമയം രണ്ട് ദിവസം മുൻപ് കരിപ്പൂരില്‍ നിന്ന് വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നും പിടികൂടിയിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വിമാനങ്ങളിലായി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടിച്ചെടുക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles