Saturday, May 18, 2024
spot_img

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; മത്സരം ജനുവരി 15ന്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കും. 13ന് ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനൊരുങ്ങുന്നത്. തലസ്ഥാനത്ത് എത്തുന്നതിന് പിന്നാലെ ഇരു ടീമുകള്‍ക്കും മൈതാനത്ത് പരിശീലനമുണ്ടാകും.

ഈ മാസം 12 നാണ് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിന മത്സരം നടക്കുക. അതിനു ശേഷം ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും. 14ന് ഇരു ടീമുകളുടെയും പരിശീലനം നടക്കും. . ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മൂന്നാം ഏകദിന മത്സരം നടക്കുക.

Related Articles

Latest Articles