Saturday, May 4, 2024
spot_img

ശബരിമല തീർത്ഥാടകരെ ആക്രമിച്ച പ്രതി പോലീസ് പിടിയിൽ
ശബരിമല തീർത്ഥാടകരുടെ വാഹനം തകർത്തു; ബൈക്കിൽ ചാരിനിന്ന് ഫോട്ടോയെടുത്ത പെൺകുട്ടിയെ താഴെയിട്ടു; ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് ആലപ്പുഴ സൗത്ത് പോലീസ്

ആലപ്പുഴ: ശബരിമല തീർത്ഥാടകരുടെ വാഹനം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.. ഇരവുകാട് സ്വദേശി അർജുൻ കൃഷ്ണയാണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച രാത്രി കളർകോട് വച്ചാണ് സംഭവം. അയ്യപ്പ സംഘത്തിലെ പെൺകുട്ടിയെയും അർജുൻ ആക്രമിച്ചിരുന്നു.

ശബരിമല ദർശനം കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങുന്ന അയ്യപ്പ സംഘം,ആലപ്പുഴ കളർകോട് ഭാഗത്ത് ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു ആക്രമണം. തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെയും ഇയാൾ ആക്രമിച്ചു.ആക്രമണത്തിൽ കുട്ടിയുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു.

തീർത്ഥാടക സംഘം ഭക്ഷണം കഴിക്കാനായി കയറിയ കടയ്‌ക്ക് മുന്നിൽ വച്ചിരുന്ന അർജുന്റെ ബൈക്കിൽ ഫോട്ടോ എടുക്കാനായി പെൺകുട്ടി ചാരി നിന്നതായിരുന്നു അർജുനെ പ്രകോപിപ്പിച്ചത്.

പെൺകുട്ടിയെ തള്ളി താഴെയിട്ട കാര്യം പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൈയിൽ കരുതിയിരുന്ന കൈകോടാലി ഉപയോഗിച്ച് അയ്യപ്പ ഭക്തരുടെ വാഹനത്തിന്റെ ചില്ലും യുവാവ് തകർത്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ആലപ്പുഴ സൗത്ത് പോലീസാണ് പിടികൂടിയത്.

Related Articles

Latest Articles