Thursday, May 16, 2024
spot_img

കിഫ്‌ബി ഓഡിറ്റിംഗ്; സർക്കാരും സി എ ജി യും രണ്ടു തട്ടിൽ

തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) യുടെ ഓഡിറ്റ് സംബന്ധിച്ച് സർക്കാരും, സി എ ജി യും തമ്മിലുള്ള തർക്കം രൂക്ഷമായി. ചട്ടം 20 (2) പ്രകാരമുള്ള നിർബന്ധിത ഓഡിറ്റ് സി എ ജി യെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ വീണ്ടും ചീഫ് സെക്രട്ടറിക്കു കത്തയച്ചു.

എന്നാൽ ഇത്തരം ഓഡിറ്റ് അനുവദിക്കേണ്ടെന്ന ഉറച്ച നിലപാടിലാണു സർക്കാർ. ഇന്നലെ നിയമസഭയിലും മന്ത്രി തോമസ് ഐസക് ഇതാവർത്തിച്ചു. ചട്ടം 14 പ്രകാരം സി എ ജി സ്വമേധയാ ഓഡിറ്റ് നടത്തുന്നുണ്ടെന്നും അതു സമഗ്രമാണെന്നും മന്ത്രി പറഞ്ഞു.

എന്നാൽ വൻതോതിൽ പണം സമാഹരിക്കുന്ന കിഫ്ബിയുടെ കാര്യത്തിൽ ഈ ഓഡിറ്റിനു പരിമിതിയുണ്ടെന്നാണ് സി എ ജി യുടെ വാദം. സി എ ജി ആവശ്യപ്പെടുന്നതുപോലെ അവരെ നിർബന്ധിത ഓഡിറ്റ് ഏൽപ്പിക്കണമെന്നാണു പ്രതിപക്ഷത്തിന്റെയും ആവശ്യം.

Related Articles

Latest Articles