ബെംഗളൂരു: പൊതുസ്ഥലത്ത് വെച്ച് അഭിഭാഷകയായ സ്ത്രീയെ അതിക്രൂരമായി മര്‍ദിച്ചയാളെ അറസ്റ്റ് ചെയ്തു. സംഗീത എന്ന അഭിഭാഷകയുടെ പരാതിയില്‍ ഇവരുടെ അയല്‍വാസിയായ മഹന്തേഷിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
കര്‍ണാടകയിലെ ബാഗല്‍കോട്ടെയിലെ വിനായക് നഗറില്‍വെച്ച് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഗീത ക്രൂര മര്‍ദനത്തിനിരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഗീതയുടെ വയറിനുള്‍പ്പെടെ മഹന്തേഷ് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

