Wednesday, May 22, 2024
spot_img

നിർബന്ധിത മതപരിവർത്തനം; പ്രേരിപ്പിക്കുന്നവർക്ക് പത്ത് വർഷംവരെ തടവ് ശിക്ഷ; കർശന വ്യവസ്ഥകളുമായി കർണാടക

ബെംഗളൂരു: നിർബന്ധിത മതംമാറ്റത്തിന് (Religious Conversion) പ്രേരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവ് നിർദേശിച്ച് കർണാടക. ഇതോടെ വിഷയത്തിൽ കർശന വ്യവസ്ഥകളുമായാണ് കർണാടക സർക്കാർ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ അടക്കം നിർദിഷ്ട നിയമത്തിന്റെ കരടുബില്ലിൽ ഇത്തരത്തിൽ കർശന വ്യവസ്ഥകളാണ് ഉള്ളത്.

അതേസമയം പരാതി ഉയർന്നാൽ, മതംമാറ്റം സ്വമേധയാ ആണെന്നു തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാണ്. തെളിയിക്കാനായില്ലെങ്കിൽ മതംമാറിയവർക്കു നഷ്ടപരിഹാരമായി പരമാവധി 5 ലക്ഷം രൂപ കൈമാറണമെന്നും കരടിൽ നിർദേശിക്കുന്നു. തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ, സ്വാധീനത്തിലൂടെയോ, വഞ്ചനയിലൂടെയോ, ആനുകൂല്യങ്ങൾ നൽകിയോ വിവാഹത്തിനു വേണ്ടിയോ സമ്മർദം ചെലുത്തിയോ ഉള്ള മതം മാറ്റം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ.

ബില്ലിലെ മറ്റു വ്യവസ്ഥകൾ ഇങ്ങനെ:

*മതം മാറാൻ ഉദ്ദേശിക്കുന്നവർ 60 ദിവസം മുൻപെങ്കിലും കലക്ടറെ രേഖാമൂലം അറിയിക്കണം. മതംമാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം.

*ബിൽ പ്രകാരം റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ജാമ്യം ലഭിക്കില്ല.

  • നിർബന്ധിച്ചു മതംമാറ്റുന്ന കേസുകളിൽ പൊതുവേ 3– 5 വർഷം വരെ തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. പരിവർത്തനം ചെയ്തവരിൽ പ്രായപൂർത്തിയാകാത്തവരോ സ്ത്രീയോ പട്ടികവിഭാഗത്തിൽപെട്ടവരോ ഉണ്ടെങ്കിൽ തടവ് 10 വർഷം വരെയാകാം. പിഴ 50,000 രൂപയാകും.

*മതം മാറുന്നവർക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല.

Related Articles

Latest Articles