Friday, May 3, 2024
spot_img

എനിക്ക് സെക്സ് അപ്പീൽ ഇല്ല: നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്ന് നടൻ മാധവൻ

സിനിമാ പ്രേക്ഷകർക്ക് പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ പകർന്ന് നൽകിയ തെന്നിന്ത്യയുടെ പ്രിയ നടനാണ് രംഗനാഥന്‍ മാധവന്‍. 2000-ത്തിൽ പുറത്തിറങ്ങിയ ‘അലൈ പായുതേ’ എന്ന മണിരത്നം ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മനസു കീഴടക്കിയ താരം. ആദ്യ ചിത്രമായിരുന്നെങ്കിലും ഈ ഒരൊറ്റ ചിത്രംകൊണ്ട് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാധവന്‍ അവരുടെ പ്രിയപ്പെട്ട മാഡിയായി. മാധവന്‍റെ ചിരി ആരാധകര്‍ക്ക് ആവേശമായി.

എന്നാൽ ഈ റൊമാന്റിക് താരത്തിന്റെ വാക്കുകളാണ് ആരാധക ലോകം ഏറ്റുവാങ്ങിയിരിക്കുന്നത്. താൻ സെക്സ് അപ്പീൽ ഉള്ള ആളല്ല എന്നാണ് മാധവന്റെ വിലയിരുത്തൽ. വിവിധ ഭാഷകളിലായി 80 ഓളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചെങ്കിലും നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാധവൻ പറയുന്നു.

”ഞാൻ 87 സിനിമകൾ ചെയ്തിട്ടുണ്ട്, എന്നാൽ എന്റെ ഭാര്യയ്ക്ക് ഒപ്പമല്ലാതെ, ഷൂട്ടിംഗ് ലൊക്കേഷന് പുറത്ത് ഒരു നായികയെയും കണ്ടിട്ടില്ല,” ഒരു അഭിമുഖത്തിനിടെ മാധവൻ പറഞ്ഞതിങ്ങനെ. ”എല്ലാവരും കരുതുന്ന ‘സെക്‌സ് അപ്പീൽ’ തനിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും കൂടെ അഭിനയിച്ച നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles