Sunday, May 12, 2024
spot_img

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ! ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇ ഡി ! എ. കെ ബിജോയ് ഒന്നാം പ്രതി;അരവിന്ദാക്ഷൻ പതിനാലാം പ്രതി

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസിൽ ആദ്യഘട്ട കുറ്റപത്രം ഇഡി സമർപ്പിച്ചു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പതിമൂവായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ 55 പ്രതികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എ. കെ ബിജോയ്-യെ ഒന്നാം പ്രതിയായും അരവിന്ദാക്ഷനെ പതിനാലാം പ്രതിയായുമാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏജന്റായിരുന്ന ബിജോയ് ആണ് കൂടുതല്‍ പണം തട്ടിയതായി കണ്ടെത്തിയിരിക്കുന്നത്. ബിജോയിയുടെ സ്ഥാപനങ്ങളേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പുറമെ ജില്‍സ്, കിരണ്‍, എന്നിവരും കുറ്റപത്രത്തിലുണ്ട്. ഇതോടൊപ്പം തന്നെ ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നവര്‍, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവര്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

പ്രതിപ്പട്ടികയിലുള്ള നാല് പേരെ മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. അറസ്റ്റ് ചെയ്തത്. അതിനുശേഷം നിശ്ചിതസമയത്തിനുള്ളില്‍ തന്നെ ഇഡി. കുറ്റപത്രം സമര്‍പിക്കുകയായിരുന്നു. ഇനി തുടര്‍നടപടികളിലേക്ക് ഇഡി കടക്കും. എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം ഇ.ഡി. അടുത്ത ഘട്ടത്തില്‍ നടത്തും. എം.കെ. കണ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി ഇഡി വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.

Related Articles

Latest Articles