Tuesday, October 27, 2026

കാസർഗോഡ് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടം ! ഒരാൾ മരിച്ചു ; കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു

കാസർഗോഡ് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. ഇവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം.

കോഴിക്കോട് പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് ശക്തമായ തിരയിൽ പെട്ട് മറിഞ്ഞത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്.

Related Articles

Latest Articles