Thursday, April 25, 2024
spot_img

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രുടെ കൊലപാതകം; മു​ഖ്യ​പ്ര​തിയും സിപിഎം നേതാവുമായ എ. ​പീ​താം​ബ​ര​ൻ പോലീസ് പിടിയില്‍

മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​കോട് പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തിയും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗവുമായ എ. ​പീ​താം​ബ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത് പി​താം​ബ​ര​നാ​ണെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൊ‌​ല്ല​പ്പെ​ട്ട യു​വാ​ക്ക​ളോ​ടു മു​ന്‍​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന്‍റെ എ​ഫ്‌ഐ​ആ​റി​ല്‍ പ​റ​യു​ന്നു. പീ​താം​ബ​ര​നൊ​പ്പം കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഏ​ഴു​പേ​രെ​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പീ​താം​ബ​ര​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് സി​പി​എം അ​റി​യി​ച്ചു. ഉ​ദു​മ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ആ​രെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ന്‍ അ​വ​രെ പു​റ​ത്താ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Articles

Latest Articles