Sunday, May 19, 2024
spot_img

കാസർഗോഡ് സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ക്ലീ​ന​ര്‍ മ​രി​ച്ചു; ഡ്രൈ​വ​ര്‍​ക്ക് പരിക്ക്

കാ​സ​ര്‍​ഗോ​ഡ്: സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ക്ലീ​ന​ര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഡ്രൈ​വ​ര്‍​ക്ക് പരിക്ക്.

നീ​ലേ​ശ്വ​ര​ത്തെ പ​ര​പ്പ​ച്ചാലിലാണ് സംഭവം നടന്നത്. സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി ഇ​റ​ക്ക​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ഫ​യ​ര്‍​ഫോ​ഴ്സിനെ വിളിക്കുകയായിരുന്നു.

കാ​ഞ്ഞ​ങ്ങാ​ട്, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് രക്ഷാപ്രവര്‍ത്തനം ന​ട​ത്തി​യ​ത്.

Related Articles

Latest Articles