കാസർകോഡ്: പൂർണഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി.സംഭവം കാസർകോടാണ് നടന്നത്. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനെയാണ് മൂവർസംഘം പീഡിപ്പിച്ച് കൊന്നത്. ക്രൂരമായ സംഭവത്തിൽ ഹോട്ടലിലെ ജോലിക്കാരനായ സെന്തിലിനെ പോലീസ് പിടികൂടി. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത് . ഒന്നരമണിയോടെ ഹോട്ടലിന് പിന്നില്‍ നിന്ന് ശബ്ദം കേട്ട് മറ്റ് തൊഴിലാളികൾ എത്തിയപ്പോൾ മൂന്ന് പേര്‍ സ്ഥലത്ത് നിന്നും മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സെന്തിലിനെ ഇവർ പിടികൂടി. മൂന്ന് ആടുകളെയാണ് ഇവിടെ കെട്ടിയിരുന്നത്. ഇവയില്‍ ഗര്‍ഭിണിയായ ആട് ചത്ത നിലയിലായിരുന്നു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

