കാശ്മീര്‍: ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഭീകരരെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇതോടെ ഏഴ് ദിവസത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 11 ആയി. ബുദ്ഗാമിലെ സോള്‍വ ക്രല്‍പോറ ചദൂരയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്, സൈന്യം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. തെരച്ചില്‍ സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലുണ്ടായി.
ഭീകരരില്‍ ഒരാള്‍ ശ്രീനഗറിലെ നൗഗാമിലെ വസീം മിര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെയും കണ്ടെടുത്ത രേഖകളുടെയും അടിസ്ഥാനത്തില്‍, മറ്റ് രണ്ട് ഭീകരര്‍ വിദേശ പൗരന്മാരാണ്. സ്ഥലത്ത് നിന്ന് മൂന്ന് എകെ 56 തോക്കുകള്‍ കണ്ടെടുത്തതായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് അറിയിച്ചു.

