Wednesday, December 31, 2025

ഒടുവിൽ പത്മാസരോവരത്തിലെത്തി ക്രൈംബ്രാഞ്ച്; നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ മൊഴിയെടുക്കുന്നു . ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുക്കുന്നത്.എസ് പി മോഹന ചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസുമാണ് സംഘത്തിലുള്ളത്.

കാവ്യക്ക് മുന്‍കൂറായി നോട്ടീസ് നല്‍കിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനെത്തിയത്.‌
‌നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നേരത്തെയും ദിലീപിന്‍റെ പത്മ സരോവരം വീട്ടില്‍ വെച്ച്‌ ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.

Related Articles

Latest Articles