Thursday, May 2, 2024
spot_img

വഡോദരയിൽ ദീപാവലി ദിനത്തിലെ സംഘർഷം; പതിനേഴ് പേർ അറസ്റ്റിൽ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

വഡോദര: ദീപാവലി ദിനത്തിൽ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവത്തിൽ . 17 പേരെ അറസ്റ്റ് ചെയ്ത് പോലീസ് . പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോർട്ട് . പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും സംഘം പെട്രോള്‍ ബോംബ് എറിഞ്ഞതായാണ് വിവരം. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഭവത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ പോലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്.

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമായത്. സംഭവത്തെ തുടര്‍ന്ന് ഇരുവശത്തുനിന്നും കല്ലേറുണ്ടാകുകയും സമീപത്തെ വസ്തുവകകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയും ചെയ്തു. രോഷാകുലരായ സംഘം തെരുവ് വിളക്കുകളുടെ വൈദ്യുതി വിച്ഛേദിച്ചു അതിനാല്‍ ബാക്കിയുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Related Articles

Latest Articles