Saturday, January 10, 2026

കീലേരി ചെഹൽ ഇൻ ടൗൺ! കയ്യടി നേടി സഞ്ജുവും ചെഹലും

ജയ്പൂർ : രാജസ്ഥാൻ റോയൽസ് പരിശീലന ക്യാംപിൽ നടൻ മാമുക്കോയയുടെ കീലേരി അച്ചുവായി കയ്യടി നേടി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണുമായി ചേർന്ന് ചെയ്ത വീഡിയോയിലാണ് കീലേരി അച്ചുവായി ചെഹൽ തിളങ്ങിയത്. സിനിമാ രംഗത്തിനു സമാനമായി ‘എന്നോട് കളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാടാ.. എന്ന് ചെഹൽ ചോദിക്കുന്നു. ‘ഞാൻ ഉണ്ടെടാ’ എന്ന പ്രതികരണവുമായി സഞ്ജു എത്തിയതോടെ ‘ഞങ്ങളോടു രണ്ടാളോടു കളിക്കാൻ ആരുണ്ടടാ’ എന്നായി ചെഹൽ. മലയാളികളല്ലാത്ത പ്രേക്ഷകർക്ക് മനസിലാവാനായി സബ് ടൈറ്റിലും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സഞ്ജു സാംസണും രാജസ്ഥാൻ റോയല്‍സും സമൂഹ മാദ്ധ്യമത്തിലൂടെ വിഡ‍ിയോ പുറത്തുവിട്ടതോടെ മിനിറ്റുകൾക്കുള്ളില്‍ വൈറലായി. ‘‘കീലേരി ചെഹൽ ഇൻ ടൗൺ, യുസി (യുസ്‍വേന്ദ്ര ചെഹൽ) മലയാളം പഠിക്കാനുള്ള സമയമാണിത്’’– സഞ്ജു വിഡ‍ിയോയ്ക്കൊപ്പം കുറിച്ചു. നിരവധി മലയാളികളാണ് വിഡിയോയ്ക്കു പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Related Articles

Latest Articles