Tuesday, October 27, 2026

ചിന്താ ജെറോം ഒറ്റയ്ക്കല്ല; കൂട്ടിന് മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോനെ നാരായണ മേനോനാക്കി സ്മൃതിമധുരം കമ്മിറ്റിയും

മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോനെ ‘നാരായണ’ മേനോനാക്കി സ്മൃതിമധുരം കമ്മിറ്റി. വൈലോപ്പിള്ളി സ്മൃതിമധുരം 2023 ന്റെ നോട്ടീസിലാണ് ഇത്തരത്തിൽ അച്ചടിച്ചിരിക്കുന്നത്. സംഭവത്തെ ട്രോളിക്കൊണ്ട് അഡ്വ. എ.ജയശങ്കറും രംഗത്തെത്തിയിട്ടുണ്ട്. ചിന്താ ജെറോം ഒറ്റയ്ക്കല്ലെന്നും മഹാകവി വൈലോപ്പിള്ളി ‘നാരായണ’ മേനോൻ്റെ സ്മരണാർത്ഥം സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ഏർപ്പെടുത്തിയ കമ്മിറ്റിയ്ക്ക് വിപ്ലവാഭിവാദ്യങ്ങൾ എന്നാണ് അഡ്വ.എ ജയശങ്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

മുൻപ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനും സമാന പിഴവ് പറ്റിയിരുന്നു. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്നാണ് തന്റെ ഗവേഷണപ്രബന്ധത്തിൽ ചിന്ത ജെറോം രേഖപ്പെടുത്തിയത്. ഇത് വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു.

Related Articles

Latest Articles